Skip to content

ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സും അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ പുതുതായി ഡിസൈൽ ചെയ്ത ക്യാമൽ ബാറ്റുമായി അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഗാൻ താരം റാഷിദ് ഖാൻ. സാധാരണ ബാറ്റുകളിൽ നിന്നും വ്യത്യസ്തമായി ഒട്ടകത്തിന്റെ മുതുകിനോട് സമാനമായ രീതിയിലാണ് റാഷിദ് ഖാന്റെ പുതിയ ബാറ്റിന്റെ മുകൾഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്.

പുതിയ ബാറ്റിൽ തകർപ്പൻ പ്രകടനമാണ് റാഷിദ് ഖാൻ കാഴ്ച്ചവെച്ചത്. 16 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 25 റൺസ് നേടിയ റാഷിദ് ഖാൻ ബൗളിങിൽ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ടീമിനെ 18 റൺസിന്റെ തകർപ്പൻ വിജയത്തിലെത്തിക്കുകയും ചെയ്തു.

ഇതിനുമുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കവെ മാത്യു ഹെയ്ഡൻ വ്യത്യസ്തമായി ഡിസൈൻ ചെയ്ത മങ്കൂസ് ബാറ്റുമായി കളിക്കളത്തിലിറങ്ങിയിരുന്നു.