Skip to content

ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ഈ ദശാബ്ദത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ടീമിലെ ക്യാപ്റ്റൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ്. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാൻ സാധിച്ചില്ല. വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയുമാണ് ടീമിലിടം നേടിയ ഇന്ത്യൻ താരങ്ങൾ.

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലറാണ് ടീമിലെ വിക്കറ്റ് കീപ്പറും ഫിനിഷറും. ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ന്യൂസിലാൻഡ് ബാറ്റ്സ്മാൻ കോളിൻ മൺറോയുമാണ് ഓപ്പണിങ് ബാറ്റ്സ്മാന്മാർ. ഓൾ റൗണ്ടർമാരായി ഓസ്‌ട്രേലിയൻ താരങ്ങളായ ഷെയ്ൻ വാട്സൻ, ഗ്ലെൻ മാക്‌സ്‌വെൽ, അഫ്ഘാനിസ്ഥാൻ താരം മൊഹമ്മദ് നബി, ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലി എന്നിവർ സ്ഥാനം നേടി. ജസ്പ്രീത് ബുംറയും ലസിത് മലിംഗയും റാഷിദ് ഖാനുമാണ് ടീമിലെ ബൗളർമാർ.

വിസ്ഡൻ ഈ ദശകത്തിലെ അന്താരാഷ്ട്ര ടി20 ടീം

ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ)

കോളിൻ മൺറോ

വിരാട് കോഹ്ലി

ഷെയ്ൻ വാട്സൻ

ഗ്ലെൻ മാക്‌സ്‌വെൽ

ജോസ് ബട്ട്ലർ (wk)

മൊഹമ്മദ് നബി

ഡേവിഡ് വില്ലി

റാഷിദ് ഖാൻ

ജസ്പ്രീത് ബുംറ

ലസിത് മലിംഗ