Skip to content

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സീൻ അബോട്ട് പുറത്ത് ; പകരക്കാരനായി ഡാർസി ഷോർട്ട്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്നും ഓൾറൗണ്ടർ സീൻ അബോട്ട് പുറത്ത്. ഇടംകയ്യൻ ബാറ്റ്സ്മാൻ ഡാർസി ഷോർട്ട് സീൻ അബോട്ടിന് പകരക്കാരനായി ടീമിലിടം നേടി. അഞ്ച് വർഷങ്ങൾക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ അബോട്ട് ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിനെതിരായ മത്സരത്തിനിടെയാണ് പരിക്കിന്റെ പിടിയിലായത്.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജനുവരി 14 ന് മുംബൈയിലാണ് ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയൻ ടീം ; ആരോൺ ഫിഞ്ച് (c), ആഷ്ടൺ അഗർ, അലക്സ് കാരി (wk), പാറ്റ് കമ്മിൻസ് , പീറ്റർ ഹാൻഡ്‌സ്കോമ്പ്, ജോഷ് ഹേസൽവുഡ്, മാർനസ് ലാബുഷെയ്ൻ, കെയ്ൻ റിച്ചാർഡ്സൺ, ഡാർസി ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ആഷ്ടൺ ടേണർ, ഡേവിഡ് വാർണർ, ആദം സാംപ