Skip to content

ബോക്സിങ് ഡേ ടെസ്റ്റ് ; ന്യൂസിലാൻഡിനെതിരെ ഓസ്‌ട്രേലിയക്ക് 247 റൺസിന്റെ വിജയം, പരമ്പരയും സ്വന്തമാക്കി

മെൽബണിൽ നടന്ന ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 247 റൺസിന്റെ വിജയം. രണ്ടാം ഇന്നിങ്സിൽ 488 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് 241 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

നാല് വിക്കറ്റ് നേടിയ നേഥൻ ലയണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് പാറ്റിൻസനുമാണ് ന്യൂസിലാൻഡിനെ തകർത്തത്.

121 റൺസ് നേടിയ ടോം ബ്ലണ്ടൽ മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് മാൻ ഓഫ് ദി മാച്ച്.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്‌ട്രേലിയ സ്വന്തമാക്കി.