Skip to content

പീറ്റർ സിഡിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പീറ്റർ സിഡിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് തന്റെ വിരമിക്കൽ തീരുമാനം സഹതാരങ്ങളുമായി സിഡിൽ പങ്കുവെച്ചത്. 2008 ൽ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സിഡിലിന്റെ ആദ്യ വിക്കറ്റ് സച്ചിൻ ടെണ്ടുൽക്കറുടെയായിരുന്നു. 2016 മുതൽ 2018 വരെ ടീമിൽ നിന്നും ഒഴിവാക്കപെട്ട സിഡിൽ കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി 67 ടെസ്റ്റ് മത്സരങ്ങളും 20 ഏകദിന മത്സരങ്ങളും 2 ടി20 മത്സരവും കളിച്ചിട്ടുള്ള സിഡിൽ 241 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചുവെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ വിക്ടോറിയക്ക് വേണ്ടിയും ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടിയും കൗണ്ടിയിൽ എസെക്‌സിന് വേണ്ടിയും കളിക്കും..