Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച 10 താരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൻ. സൗത്താഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയണിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം ആൻഡേഴ്സൻ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരവും ലോകത്തിലെ ഒമ്പതാമത്തെ പ്ലേയറും കൂടിയാണ് ആൻഡേഴ്സൻ. ഇതോടൊപ്പം തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേള ജയവർധനയെയും ആൻഡേഴ്സൻ പിന്നിലാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ബൗളർമാർ

ആഷസ് പരമ്പരയിൽ ഈ നേട്ടത്തിനരികെ എത്തിയിരുന്നുവെങ്കിലും ആദ്യ മത്സരത്തിനിടെ പരിക്ക് പറ്റിയ താരത്തിന് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളും ന്യൂസിലാൻഡിനെതിരായ പരമ്പരയും നഷ്ട്ടപെട്ടിരുന്നു.

ഇരുപതാം വയസ്സിൽ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിച്ച ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇംഗ്ലണ്ട് ബൗളർ കൂടിയാണ്. ഈ ദശകത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ ബൗളറും ആൻഡേഴ്സൻ തന്നെയാണ്.