Skip to content

ടോം കറൻ തിളങ്ങി ; സിഡ്‌നനി സിക്സേഴ്സിന് തകർപ്പൻ വിജയം

ടോം കറന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ പെർത്ത് സ്കോർച്ചേഴ്സിനെതിരെ സിഡ്‌നി സിക്സേഴ്സിന് 48 റൺസിന്റെ വിജയം. സിഡ്‌നി ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പെർത്തിന് 18.1 ഓവറിൽ 126 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല് ബാറ്റ്സ്മാന്മാർ മാത്രമാണ് പെർത്ത് നിരയിൽ രണ്ടക്കം കടന്നത്.

സിക്സേഴിന് വേണ്ടി ജാക്സൺ ബേർഡ്, സീൻ അബോട്ട് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സിനെ 21 പന്തിൽ 43 റൺസ് നേടിയ ടോം കറനാണ് മികച്ച സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ ഹെൻറിക്സ് 20 പന്തിൽ 35 റൺസ് നേടി.