Skip to content

ബോക്സിങ് ഡേ ടെസ്റ്റ് ; ആദ്യ ദിനമെത്തിയത് എൺപതിനായിരത്തിലധികം കാണികൾ, ഇത് പുതിയ റെക്കോർഡ്

ക്രിക്കറ്റിൽ പുതിയ റെക്കോർഡിട്ട് ഓസ്‌ട്രേലിയ ന്യൂസിലാൻഡ് ബോക്സിങ് ഡേ ടെസ്റ്റ് . 80473 പേരാണ് ആദ്യ ദിനം മത്സരം വീക്ഷിക്കാൻ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്. 1975 ന് ശേഷം ഇതാദ്യമായാണ് ആഷസ് മത്സരത്തിനല്ലാതെ ബോക്സിങ് ഡേ ടെസ്റ്റിലെ ഒരു ദിനത്തിൽ 80000 ലധികം കാണികൾ മത്സരം കാണാനെത്തുന്നത്.

ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കാണികളെത്തുന്ന ഓസ്‌ട്രേലിയ ന്യൂസിലാൻഡ് ടെസ്റ്റ് മത്സരം കൂടിയാണിത്.

മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം അവസാനിക്കുമ്പോൾ സ്റ്റീവ് സ്മിത്തിന്റെയും മാർനസ് ലാബുഷെയ്ന്റെയും അർധസെഞ്ചുറി മികവിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 257 റൺസ് നേടിയിട്ടുണ്ട്.