Skip to content

ബോക്‌സിങ് ഡേ ടെസ്റ്റ് ; സ്‌മിത്തിന്റെ അർധ സെഞ്ചുറി മികവിൽ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ

ബോക്‌സിങ് ഡേ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 257 റൺസ് നേടിയിട്ടുണ്ട്. 77 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 25 റൺസ് നേടിയ ട്രാവിസ് ഹെഡുമാണ് ക്രീസിലുള്ളത്.

ജോ ബേൺസ് നേരിട്ട ആദ്യ പന്തിൽ പുറത്തായപ്പോൾ ഡേവിഡ് വാർണർ 41 റൺസും ലാബുഷെയ്ൻ 63 റൺസും മാത്യൂ വേഡ് 38 റൺസും നേടി പുറത്തായി.

ന്യൂസിലാൻഡിന് വേണ്ടി കോളിൻ ഡി ഗ്രാൻഡ്ഹോം രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ട്, നെയ്ൽ വാഗ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.