Skip to content

സൗരവ് ഗാംഗുലിയുടെ 4 രാജ്യങ്ങളുടെ ടൂർണമെന്റ് പൂർണ പരാജയമായിരിക്കുമെന്ന് ; മുൻ പാക് താര റാഷിദ് ലത്തീഫ്

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെയും ഒപ്പം മികച്ച നാലാമത്തെ ടീമിനെയും ഉൾപ്പെടുത്തി സൂപ്പർ സീരീസ് എന്ന പേരിൽ 2021 ആരംഭിക്കാനിരിക്കുന്ന ഗാംഗുലിയുടെ ആശയം പൂർണ പരാജയമായിരിക്കുമെന്ന് മുൻ പാകിസ്ഥാൻ താരം റാഷിദ് ലത്തീഫ്.2021 ഒക്ടോബറിൽ ആദ്യ ടൂർണമെന്റ് നടത്തുമെന്നാണ് റിപ്പോർട്ട്, അതിനു ശേഷം ഇത് ഓരോ വർഷവും തുടരും.

” അത്തരമൊരു പരമ്പര കളിക്കുന്നതിലൂടെ, ഈ നാല് രാജ്യങ്ങളും മറ്റ് അംഗരാജ്യങ്ങളെ ഒറ്റപ്പെടുത്തുകയാണ്, അത് നല്ല വാർത്തയല്ല. എന്നാൽ ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ബിഗ് ത്രീ മോഡൽ പോലെയുള്ള ഒരു ഫ്ലോപ്പ് ആശയമായിരിക്കുമെന്ന് ഞാൻ കരുതുന്നു, ‘ലത്തീഫ് ഒരു യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.

സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റുമായി സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇതേക്കുറിച്ചു ചര്‍ച്ചയ്ക്കു ഒരുക്കമാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു കഴിഞ്ഞു. ഇതേക്കുറിച്ചു മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് ഇസിബി വ്യക്തമാക്കിയിരിക്കുന്നത്.