Skip to content

ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന പത്താമത്തെ ബാറ്റ്സ്മാനായി സ്റ്റീവ് സ്മിത്ത് ; പുറകിലാക്കിയത് ചാപ്പലിനെ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ നേടിയ അർധസെഞ്ചുറിയോടെയാണ് ഗ്രെഗ് ചാപ്പലിനെ പുറകിലാക്കി സ്റ്റീവ് സ്മിത്ത് പത്താം സ്ഥാനത്തെത്തിയത്. ടെസ്റ്റിൽ ഇതുവരെ 72 മത്സരത്തിൽ നിന്നും 63.83 ശരാശരിയിൽ 7149 റൺസ് സ്മിത്ത് നേടിയിട്ടുണ്ട്.

1970 മുതൽ 84 വരെ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചിട്ടുള്ള ഗ്രെഗ് ചാപ്പൽ 151 മത്സരത്തിൽ നിന്നും 7110 റൺസ് ഓസ്‌ട്രേലിയക്ക് വേണ്ടി നേടിയിട്ടുണ്ട്.

168 മത്സരത്തിൽ നിന്നും 51.85 ശരാശരിയിൽ 13378 റൺസ് നേടിയ മുൻ ക്യാപ്റ്റൻ കൂടിയായ റിക്കി പോണ്ടിങാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 11174 റൺസ് നേടിയ അലൻ ബോർഡർ, 10927 റൺസ് നേടിയ സ്റ്റീവ് വോ എന്നിവരാണ് നിലവിൽ റിക്കി പോണ്ടിങിന് പുറകിലുള്ളത്.