Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യയ്ക്ക് ഒടുവിൽ വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഓസ്‌ട്രേലിയയുടെ പോയിന്റ്സ്‌ 216 ആയി. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് നിലവിൽ 360 പോയിന്റാണ് ഉള്ളത്.

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായതോടെ ശ്രീലങ്ക ന്യൂസിലാൻഡിനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. 80 പോയിന്റ് നിലവിൽ ശ്രീലങ്കയ്ക്കുണ്ട്.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നില

1. ഇന്ത്യ – 360

2. ഓസ്‌ട്രേലിയ – 216

3. ശ്രീലങ്ക – 80

4. ന്യൂസിലാൻഡ് – 60

5. ഇംഗ്ലണ്ട് – 56

6. പാകിസ്ഥാൻ – 20

7. വെസ്റ്റിൻഡീസ് – 0

8. ബംഗ്ലാദേശ് – 0

9. സൗത്താഫ്രിക്ക – 0