Skip to content

ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി ; പരമ്പരയിൽ നിന്നും ലോക്കി ഫെർഗുസൺ പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. മത്സരത്തിനിടെ പരിക്കേറ്റ ലോക്കി ഫെർഗുണ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. ട്രെൻഡ് ബോൾട്ടിന്റെ പരിക്കിനെ തുടർന്ന് പ്ലേയിങ് ഇലവനിൽ ഇടം നേടിയ ഫെർഗുസന്റെ ആദ്യ ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്.

റിപ്പോർട്ടുകൾ അനുസരിച്ച് പരിക്ക് ഭേദമാകാൻ നാലോ ആറോ ആഴ്‌ച്ചകളുടെ വിശ്രമം ഫെർഗുസണ് വേണ്ടിവരും. ഫെർഗുസന്റെ പകരക്കാരനെ നാളെ പ്രഖ്യാപിക്കുമെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഡിസംബർ 26 നാണ് പരമ്പരയിലെ രണ്ടാം മത്സരം.