Skip to content

നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ; ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ന്യൂസിലാൻഡിന് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 109 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ട്ടമായി. 66 റൺസ് നേടിയ റോസ് ടെയ്ലറും റണ്ണൊന്നുമെടുക്കാതെ വാട്ലിങ്ങുമാണ് ക്രീസിലുള്ളത്.

നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ന്യൂസിലാൻഡിനെ തകർത്തത്. ഹേസൽവുഡ് ഒരു വിക്കറ്റ് നേടി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ 143 റൺസ് നേടിയ മാർനസ് ലാബുഷെയ്ന്റെ മികവിലാണ് ഓസ്‌ട്രേലിയ 416 റൺസ് നേടിയത്.

ന്യൂസിലാൻഡിന് വേണ്ടി സൗത്തീയും വാഗ്നറും നാല് വിക്കറ്റ് വീതവും നേടി.