Skip to content

സ്റ്റാർക്കിന് അഞ്ച് വിക്കറ്റ് നേട്ടം ; ന്യൂസിലാൻഡിനെ ചുരുക്കികെട്ടി ഓസ്‌ട്രേലിയ

പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡിനെ 166 റൺസിന് പുറത്താക്കിയ ഓസ്‌ട്രേലിയ 250 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ന്യൂസിലാൻഡിനെ തകർത്തത്. നേഥൻ ലയൺ രണ്ട് വിക്കറ്റും ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, ലാബുഷെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

80 റൺസ് നേടിയ റോസ് ടെയ്ലർ, 34 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, 23 റൺസ് നേടിയ ഗ്രാൻഡ്ഹോം എന്നിവർ മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ രണ്ടക്കം കടന്നത്.

നേരത്തെ ലാബുഷെയ്ന്റെ സെഞ്ചുറി മികവിലാണ് ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടിയത്.