ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവർ ; സെവാഗിനെ പിന്നിലാക്കി ഡേവിഡ് വാർണർ
David Warner is now 5th on all-time list of most Test 100s by openers.
ആഷസ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. അഡ്ലെയ്ഡിൽ നടന്ന ഡേ നൈറ്റ് മത്സരത്തിൽ ടെസ്റ്റ് കരിയറിലെ തന്റെ 23 ആം സെഞ്ചുറിയാണ് ഡേവിഡ് വാർണർ കുറിച്ചത്. ഇതോടെ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിനെയും മുൻ ഇംഗ്ലണ്ട് താരം ജി ബോയ്കോട്ടിനെയും പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന നേട്ടം വാർണർ സ്വന്തമാക്കി.
203 ഇന്നിങ്സിൽ നിന്നും ഓപ്പണറായി 33 സെഞ്ചുറി നേടിയ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 31 സെഞ്ചുറി നേടിയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്ക്, 30 സെഞ്ചുറി നേടിയ മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു ഹെയ്ഡൻ, 27 സെഞ്ചുറി നേടിയ മുൻ സൗത്താഫ്രിക്കൻ കൂടിയായ ഗ്രെയിം സ്മിത്ത് എന്നിവരാണ് ഇനി ഡേവിഡ് വാർണർക്ക് മുൻപിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാർ