Skip to content

ഇതെന്തൊരു ഫീൽഡിങ് ; പാകിസ്ഥാൻ യുവതാരത്തിന്റെ വമ്പൻ അമളികൾ, വീഡിയോ കാണാം

ലോകക്രിക്കറ്റിന് എപ്പോഴും മികച്ച ഫാസ്റ്റ് ബൗളർമാരെ സംഭാവന ചെയ്ത ടീമാണ് പാകിസ്ഥാൻ. മിസ്ബയും ഇൻസമാമും യൂനിസ് ഖാനുമടക്കമുള്ള മികച്ച ബാറ്റ്സ്മാന്മാരും പാകിസ്ഥാൻ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ അന്നും ഇന്നും ഫീൽഡിങിന്റെ കാര്യത്തിൽ പാകിസ്ഥാൻ പുറകോട്ടാണ്. അക്കാര്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു അഡ്ലെയ്ഡിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ യുവതാരം ഷഹീൻ ഷാ അഫ്രീദിയുടെ ഫീൽഡിങ് പ്രകടനം. മറ്റു ടീമുകളിലെ യുവതാരങ്ങൾ ഫീൽഡിങിൽ അവിശ്വസനീയ പ്രകടനം കാഴ്ച്ചവെയ്ക്കുമ്പോളാണ് ഷഹീൻ ഷായുടെ ഫീൽഡിങിലെ മണ്ടതരങ്ങൾ വൈറലായികൊണ്ടിരിക്കുന്നത്.

42 ആം ഓവറിലാണ് ഷഹീൻ അഫ്രീദിയുടെ ആദ്യ അബദ്ധം സംഭവിക്കുന്നത്. ഓവറിലെ മൂന്നാം പന്ത് വാർണർ ഡീപ് ഫൈൻ ലെഗിലേക്ക് പായിക്കുകയും എന്നാൽ പന്ത് ശ്രദ്ധയിൽ പെടാഞ്ഞിട്ടോ മറ്റോ ഷഹീൻ ഷാ അഫ്രീദി നേരെ എതിർ ദിശയിലേക്ക് ഓടുകയും സിംഗിളിൽ കലാശിക്കേണ്ട പന്തിൽ പാകിസ്ഥാൻ ബൗണ്ടറി വഴങ്ങുകയും ചെയ്‌തു.

വീഡിയോ ;

58 ആം ഓവറിലാണ് അടുത്ത മണ്ടത്തരം അരങ്ങേറിയത്. ഓവറിലെ ആദ്യ പന്ത് വാർണർ കവറിലൂടെ ബൗണ്ടറിയിലേക്ക് പായിക്കുകയും ബൗണ്ടറി തടയാൻ ഷഹീൻ അഫ്രീദി പന്തിന് പുറകെ ഓടുകയും എന്നാൽ താരത്തിന്റെ ഓട്ടത്തിനിടയിൽ കാലിൽ തട്ടിയ പന്ത് ബൗണ്ടറി ലൈൻ കടക്കുകയും ചെയ്തു.

വീഡിയോ ;

https://twitter.com/cricketcomau/status/1200368536402575360?s=19

മത്സരത്തിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട്. 166 റൺസ് നേടിയ ഡേവിഡ് വാർണറും 126 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ് ക്രീസിലുള്ളത്. നാല് റൺസ് നേടിയ ജോ ബേൺസിന്റെ വിക്കറ്റ് മാത്രമാണ് ആദ്യ ദിനം ഓസ്‌ട്രേലിയക്ക് നഷ്ടപ്പെട്ടത്. ഷഹീൻ ഷാ അഫ്രീദിയാണ് പാകിസ്ഥാന് വേണ്ടി ആശ്വാസ വിക്കറ്റ് വീഴ്ത്തിയത്.