Skip to content

മാത്യൂ ഹെയ്ഡനെ പിന്നിലാക്കി ഇനി വാർണറിന് മുൻപിൽ റിക്കി പോണ്ടിങ് മാത്രം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ മാത്യൂ ഹെയ്ഡനെ മറി കടന്ന് ഡേവിഡ് വാർണർ രണ്ടാം സ്ഥാനത്ത് എത്തി .

അഡ്‌ലെയ്ഡിൽ പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ നേടിയ സെഞ്ചുറിയുടെ മികവിലാണ് വാർണർ ഈ നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 71 സെഞ്ചുറി നേടിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് മാത്രമാണ് ഇനി വാർണർക്ക് മുൻപിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ 23 ഉം ഏകദിനത്തിൽ 17 ഉം ട്വന്റി20യിൽ ഒരു സെഞ്ചുറിയുമടക്കം അന്താരാഷ്ട്ര ക്രിക്കറ്റിൽ 41 സെഞ്ചുറികൾ വാർണർ നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാർ

എഴുതിയത് ; സഞ്ജയ് കെ സുകുമാരൻ