Skip to content

പാകിസ്ഥാനെതിരായ തകർപ്പൻ സെഞ്ചുറി ; സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ലാബുഷെയ്ൻ

പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ 2019ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ.

പാകിസ്ഥാനെതിരായ മത്സരത്തിൽ 126 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന ലാബുഷെയ്ൻ 2019 ൽ ഇതുവരെ 13 ഇന്നിങ്സിൽ നിന്നും 66.08 ശരാശരിയിൽ 793 റൺസ് നേടിയാണ് എട്ട് ഇന്നിങ്സിൽ നിന്നും 97.25 ശരാശരിയിൽ 778 റൺസ് നേടിയ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയത്.

11 ഇന്നിങ്സിൽ നിന്നും 68.54 ശരാശരിയിൽ 754 റൺസ് നേടിയ ഇന്ത്യൻ താരം മായങ്ക് അഗർവാളാണ് ഇരുവർക്കും പുറകിൽ മൂന്നാം സ്ഥാനത്ത്. 18 ഇന്നിങ്സിൽ നിന്നും 746 റൺസ് നേടിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്.