Skip to content

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ടി20 പരമ്പരയിൽ നിന്നും വിട്ടുനിന്ന മുൻനിര താരങ്ങളെല്ലാം പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. 10 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകുന്നത്. ദിമുത് കരുണരത്നെയാണ് പതിനാറംഗ ടീമിനെ നയിക്കുന്നത്. ഡിസംബർ എട്ടിന് പരമ്പരയ്ക്കായി ശ്രീലങ്ക പാകിസ്ഥാനിലേക്ക് തിരിക്കും.

ഏഞ്ചലോ മാത്യൂസ്, പേസർ സുരങ്ക ലക്മൽ എന്നിവർക്കൊപ്പം ദിനേശ് ചാന്ദിമലും ടീമിലിടം നേടിയിട്ടുണ്ട്.

ദിമുത് കരുണരത്‌നെ (c), ഓഷാദ ഫെർണാണ്ടോ, കുശാൽ മെൻഡിസ്, ഏഞ്ചലോ മാത്യൂസ്, ദിനേശ് ചണ്ഡിമൽ, കുസാൽ ജാനിത്ത് പെരേര, ലാഹിരു തിരിമന്നെ, ധനഞ്ജയ ഡി സിൽവ, നിരോഷൻ ഡിക്ക്വെല്ല, ദിൽ‌റുവാൻ പെരേര, ലസിത് എംബുൾ‌ഡെനിയ, സുരങ്ക ലക്മൽ, ലഹിരു കുമാരാ, വിശ്വ ഫെർണാണ്ടോ, കസുൻ രജിത, ലക്ഷൻ സണ്ടകൻ