ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി നിലവിൽ ക്രിക്കറ്റ് ലോകത്തെ സജീവമായ ചർച്ചാ വിഷയമാണ് . ഇന്ത്യൻ ടീമിലെ നിർണായക ഘടകമായിരുന്ന മുൻ ഇന്ത്യൻ നായകൻ കൂടിയായ ധോണി ഏകദിന ലോകക്കപ്പിന് ശേഷം ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല . ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് .
എന്നാൽ ധോണിയുടെ ഭാവി സഞ്ജുവിന്റെയും പന്തിന്റെയും പ്രകടനത്തെ അനുസരിച്ചിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണ് .
“പന്തിന്റെയും സഞ്ജുവിന്റെയും പ്രകടനം കാണാൻ ധോണി ക്ഷമയോടെ കാത്തിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ധോണി ഐപിഎല്ലിനായി സ്വയം തയ്യാറെടുക്കുകയാണ്. സിഎസ്കെയ്ക്ക് കളിക്കുകയും നയിക്കുകയും ചെയ്യുമ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് ”ലക്ഷ്മൺ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു