Skip to content

സെഞ്ചുറിയുമായി ഡേവിഡ് വാർണറും ലാബുഷെയ്നും ; ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്, പാകിസ്ഥാൻ വിയർക്കുന്നു

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട്. 166 റൺസ് നേടിയ ഡേവിഡ് വാർണറും 126 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ് ക്രീസിലുള്ളത്. നാല് റൺസ് നേടിയ ജോ ബേൺസിന്റെ വിക്കറ്റ് മാത്രമാണ് പാകിസ്ഥാന് നേടാൻ സാധിച്ചത്.

പരമ്പരയിലെ ആദ്യ മത്സരത്തിലും ഡേവിഡ് വാർണറും ലാബുഷെയ്നും സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് കരിയറിലെ 23 ആം ടെസ്റ്റ് സെഞ്ചുറിയാണ് വാർണർ അഡ്ലെയ്ഡിൽ കുറിച്ചത്. പാകിസ്ഥാനെതിരായ താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്.

തന്റെ രണ്ടാം സെഞ്ചുറിയായിരുന്നു യുവതാരം ലാബുഷെയ്ൻ നേടിയത്.