Skip to content

വാർണർക്ക് പുറകെ സെഞ്ചുറിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർക്ക് പുറകെ സെഞ്ചുറിയുമായി യുവതാരം മാർനസ് ലാബുഷെയ്ൻ. ടെസ്റ്റ് കരിയറിലെ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ഗാബയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും വാർണറും ലാബുഷെയ്നും സെഞ്ചുറി നേടിയിരുന്നു.

https://twitter.com/cricketcomau/status/1200372006249627652?s=19

ടെസ്റ്റ് കരിയറിലെ 23 ആം സെഞ്ചുറിയാണ് ഡേവിഡ് വാർണർ നേടിയത്. ഡേ നൈറ്റ് ടെസ്റ്റിലെ വാർണറിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.

https://twitter.com/cricketcomau/status/1200366979489521664?s=19