Skip to content

അഡ്ലെയ്ഡ് ഡേ നൈറ്റ് ടെസ്റ്റ് ; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഡേവിഡ് വാർണർ

അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർക്ക് സെഞ്ചുറി. പരമ്പരയിലെ വാർണറുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ടെസ്റ്റ് കരിയറിലെ വാർണറിന്റെ 23 ആം സെഞ്ചുറിയും പാകിസ്ഥാനെതിരായ അഞ്ചാം സെഞ്ചുറിയുമാണിത്. ഡേ നൈറ്റ് ടെസ്റ്റിൽ ഇതാദ്യമായാണ് വാർണർ സെഞ്ചുറി നേടുന്നത്.

മത്സരത്തിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 193 റൺസ് നേടിയിട്ടുണ്ട്. 111 റൺസ് നേടിയ ഡേവിഡ് വാർണറും 74 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ് ക്രീസിലുള്ളത്. നാല് റൺസ് നേടിയ ജോ ബേൺസിന്റെ വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്.