Skip to content

ഫിഫ്റ്റിയുമായി ഡേവിഡ് വാർണറും ലാബുഷെയ്നും ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ മികച്ച നിലയിൽ. ആദ്യ ദിനം ഡിന്നറിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 139 റൺസ് നേടിയിട്ടുണ്ട്. 72 റൺസ് നേടിയ ഡേവിഡ് വാർണറും 60 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ് ക്രീസിലുള്ളത്. നാല് റൺസ് നേടിയ ജോ ബേൺസിന്റെ വിക്കറ്റ് മാത്രമാണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്. ഷഹീൻ അഫ്രീദിയാണ് പാകിസ്ഥാന് വേണ്ടി വിക്കറ്റ് നേടിയത്.

ഓസ്‌ട്രേലിയ ഇലവൻ ; ഡേവിഡ് വാർണർ, ജോ ബേൺസ്, മർനസ് ലാബുഷാഗൺ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ (w / c), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്

പാകിസ്ഥാൻ ഇലവൻ ; ഷാൻ മസൂദ്, ഇമാം-ഉൽ-ഹഖ്, അസർ അലി (c), ആസാദ് ഷാഫിക്, ബാബർ ആസാം, ഇഫ്തിക്കർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ (wk), യാസിർ ഷാ, ഷഹീൻ അഫ്രീദി, മുഹമ്മദ് മൂസ, മുഹമ്മദ് അബ്ബാസ്