അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ വെസ്റ്റിൻഡീസിന് ഒമ്പത് വിക്കറ്റിന്റെ വിജയം. രണ്ടാം ഇന്നിങ്സിലെ 31 റൺസിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടക്കുകയായിരുന്നു.
നേരത്തെ 90 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ അഫ്ഘാനിസ്ഥാൻ 120 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം നേടിയ ജേസൺ ഹോൾഡർ, കോൺവാൾ, റോസ്റ്റാൻ ചേസ് എന്നിവരാണ് അഫ്ഘാനിസ്ഥാനെ ചുരുക്കികെട്ടിയത്.