Skip to content

മാത്യൂ ഹെയ്ഡന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഓപ്പണർ മാത്യൂ ഹെയ്ഡനൊപ്പമെത്തി ഡേവിഡ് വാർണർ.

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 22 ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 40 സെഞ്ചുറിയുമാണ് ഗബ്ബയിൽ ഡേവിഡ് വാർണർ നേടിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 30 സെഞ്ചുറിയും 161 ഏകദിന മത്സരങ്ങളിൽ നിന്നും 10 സെഞ്ചുറിയും മാത്യു ഹെയ്ഡൻ നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറികൾ നേടിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് മാത്രമാണ് ഓസ്‌ട്രേലിയൻ താരങ്ങളിൽ ഇനി ഡേവിഡ് വാർണറിന് മുൻപിലുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാർ

റിക്കി പോണ്ടിങ് – 70

ഡേവിഡ് വാർണർ – 40

മാത്യു ഹെയ്ഡൻ – 40

മാർക്ക് വോ – 38

മൈക്കിൾ ക്ലാർക്ക് – 36

സ്റ്റീവ് വോ – 35

സ്റ്റീവ് സ്മിത്ത് – 34

ആദം ഗിൽക്രിസ്റ്റ് – 33

അലൻ ബോർഡർ – 30

ഡോൺ ബ്രാഡ്മാൻ – 29