Skip to content

റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. വ്യക്തിഗത സ്കോർ 32 പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി 5000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് വിരാട് കോഹ്ലി.

86 ഇന്നിങ്സിൽ നിന്നും ക്യാപ്റ്റനായി 5000 റൺസ് പൂർത്തിയാക്കിയ കോഹ്ലി 97 ഇന്നിങ്സിൽ നിന്നും 5000 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെ റെക്കോർഡാണ് തകർത്തത്. റിക്കി പോണ്ടിങ് ഒഴികെ ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ എല്ലാവരും നൂറിന് മുകളിൽ ഇന്നിങ്സിൽ നിന്നുമാണ് 5000 റൺസ് പൂർത്തിയാക്കിയത്.

ക്യാപ്റ്റനായി 60 ന് മുകളിലാണ് വിരാട് കോഹ്ലിയുടെ ബാറ്റിങ് ശരാശരി.

ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി 5000 റൺസ് നേടിയവർ

വിരാട് കോഹ്ലി – 86 ഇന്നിങ്‌സ്

റിക്കി പോണ്ടിങ് – 97 ഇന്നിങ്സ്

ക്ലിവ് ലോയ്ഡ് – 106 ഇന്നിങ്സ്

ഗ്രെയിം സ്മിത്ത് – 110 ഇന്നിങ്സ്

അലൻ ബോർഡർ – 116 ഇന്നിങ്സ്

സ്റ്റീഫൻ ഫ്ലെമിങ് – 130 ഇന്നിങ്സ്