Skip to content

തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടം ; ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാൻ പതറുന്നു

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പിടിമുറുക്കി ആതിഥേയരായ ഓസ്‌ട്രേലിയ. 340 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് 64 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായി. 27 റൺസ് നേടിയ ഷാൻ മസൂദ്, 20 റൺസ് നേടിയ ബാബർ അസമുമാണ് ക്രീസിലുള്ളത്.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ 580 റൺസ് നേടി പുറത്തായിരുന്നു. 154 റൺസ് നേടിയ ഡേവിഡ് വാർണർ, 185 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 60 റൺസ് നേടിയ മാത്യൂ വേഡ് എന്നിവരാണ് ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്.