Skip to content

പാകിസ്ഥാനെതിരെ ഡേവിഡ് വാർണർക്ക് സെഞ്ചുറി

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. വാർണറിന്റെ 22 ആം ടെസ്റ്റ് സെഞ്ചുറിയാണിത്. 2017 ൽ മെൽബണിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇതിനുമുൻപ് ഡേവിഡ് വാർണർ ടെസ്റ്റ് സെഞ്ചുറി നേടിയത്. ഒരു വർഷത്തെ വിലക്കിന് ശേഷം ആഷസ് പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തിയെങ്കിലും പരമ്പരയിൽ 10 ഇന്നിങ്സിൽ നിന്നും 95 റൺസ് നേടാൻ മാത്രമാണ് വാർണർക്ക് സാധിച്ചിരുന്നത്.

സെഞ്ചുറിയ്ക്ക് പുറമെ വാർണർ – ജോ ബേൺസ് കൂട്ടുകെട്ട് 200 കടന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 240 റൺസിന് പുറത്തായിരുന്നു. 76 റൺസ് നേടിയ അസാദ് ഷഫീഖ് മാത്രമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാലും പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും വീഴ്ത്തി.