Skip to content

ഒന്നാം ടെസ്റ്റ് ; ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച. ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സ് സ്കോറിന് മറുപടിയുമായി ബാറ്റിങിനിറങ്ങിയ ആതിഥേയർ രണ്ടാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 144 റൺസ് നേടിയിട്ടുണ്ട്. 26 റൺസ് നേടിയ ഹെൻറി നിക്കോൾസും 6 റൺ നേടിയ വാട്ലിങ്ങുമാണ് ക്രീസിലുള്ളത്.

19 റൺസ് നേടിയ ജീറ്റ് റാവൽ, 8 റൺസ് നേടിയ ടോം ലാതം, 25 റൺസ് നേടിയ റോസ് ടെയ്ലർ, 51 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാൻഡിന് നഷ്ട്ടപെട്ടത്.

ഇംഗ്ലണ്ടിന് വേണ്ടി സാം കറൺ രണ്ട് വിക്കറ്റും ബെൻ സ്റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 91 റൺസ് നേടിയ ബെൻ സ്റ്റോക്‌സിന്റെയും 74 റൺസ് നേടിയ ജോ ഡെൻലിയുടെയും മികവിലാണ് ഇംഗ്ലണ്ട് 353 റൺസ് നേടിയത്. റോറി ബേൺസ് 52 റൺസും ജോസ് ബട്ട്ലർ 43 റൺസും നേടി.