Skip to content

സെഞ്ചുറിയ്ക്ക് ഒരു റൺ അകലെ ഡേവിഡ് വാർണർ ; ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം

ബ്രിസ്ബൻ ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 195 റൺസ് എടുത്തിട്ടുണ്ട്. 99 റൺസ് നേടിയ ഡേവിഡ് വാർണറും 88 റൺസ് നേടിയ ജോ ബേൺസുമാണ് ക്രീസിലുള്ളത്.

നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ 240 റൺസിന് പുറത്തായിരുന്നു. 76 റൺസ് നേടിയ അസാദ് ഷഫീഖ് മാത്രമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാലും പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും വീഴ്ത്തി.