Skip to content

ടെസ്റ്റ് ക്രിക്കറ്റ് വിനോദത്തിന് വേണ്ടി മാത്രമാകരുത് ; വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ഡേ നൈറ്റ് മത്സരങ്ങളാണോ ? ഇക്കാര്യത്തിൽ എതിരഭിപ്രായമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കുള്ളത്.

ഭാവിയിൽ ടെസ്റ്റ് മത്സരങ്ങളെല്ലാം ഡേ നൈറ്റ് മത്സരങ്ങളാകാൻ പാടില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആവേശം കൊണ്ടുവരാൻ സാധിക്കുമെങ്കിലും എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് വിനോദത്തിന് മാത്രമാകരുതെന്നും ഈഡൻ ഗാർഡൻസിൽ നടക്കുന്ന തങ്ങളുടെ ആദ്യ ഡേ നൈറ്റ് മത്സരത്തിന് മുൻപായി കോഹ്ലി പറഞ്ഞു..

” ഒരു സെഷനിൽ വിക്കറ്റ് നഷ്ട്ടപെടാതെ അതിജീവിക്കുന്ന ബാറ്റ്സ്മാനെയും ബാറ്റ്സ്മാനെ പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബൗളറെയും ആശ്രയിച്ചാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ എന്റർടൈന്മെന്റ്. ആളുകൾക്ക് അതിനോട് പ്രതികരിക്കാൻ സാധിച്ചില്ലെങ്കിൽ മോശമാണ്. ഈ പോരാട്ടത്തിൽ ആവേശം ഉൾക്കൊള്ളുന്നവരാണ് ടെസ്റ്റ് ക്രിക്കറ്റ് കാണാനെത്തുന്നത്. കാരണം അവർക്ക് മത്സരത്തെ മനസ്സിലാക്കുവാൻ സാധിച്ചു ” കോഹ്ലി കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ഉള്ളതുപോലെ ഇന്ത്യയ്ക്കും ടെസ്റ്റ് കലണ്ടർ വേണമെന്ന രാഹുൽ ദ്രാവിഡിന്റെ അഭിപ്രായത്തോട് യോജിച്ച കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിന് മാത്രമായി പ്രത്യേക വേദികൾ വേണമെന്നും അഭിപ്രായപെട്ടു.