Skip to content

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 27 റൺസ് നേടിയാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് സ്മിത്തിന് സ്വന്തമാക്കാം. 131 ഇന്നിങ്സിൽ നിന്നും 7000 റൺസ് നേടിയ മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ വാലി ഹമോൻഡിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. 73 വർഷങ്ങൾക്ക് മുൻപ് 1946 ൽ ഇന്ത്യയ്ക്കെതിരെ ഓവലിൽ നടന്ന മത്സരത്തിലാണ് ഹമോൻഡ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ് (134 ഇന്നിങ്സ്), സച്ചിൻ ടെണ്ടുൽക്കർ (136 ഇന്നിങ്സ്) എന്നിവരാണ് ഏറ്റവും വേഗത്തിൽ 7000 ടെസ്റ്റ് റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.

138 ഇന്നിങ്സിൽ നിന്നും 7000 റൺസ് നേടിയ മുൻ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഗാരി സോബേഴ്‌സ്, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര, നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്ത്.

ഇതുവരെ 124 ഇന്നിങ്സിൽ നിന്നും 6973 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്.