Skip to content

ഡേ നൈറ്റ് ടെസ്റ്റ് ; ആദ്യ നാല് ദിനങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്ര ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനുള്ള ആദ്യ നാല് ദിവസത്തെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. നവംബർ 22 നാണ് ഇന്ത്യയും ബംഗ്ലാദേശും തങ്ങളുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിനായി ഇറങ്ങുന്നത്.

നേരത്തെ ഞായറാഴ്ച പിങ്ക് ബോൾ ടെസ്റ്റിനുൽ കൗണ്ട് ഡൗൺ കൊൽക്കത്തയിൽ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ ഈഡൻ ഗാർഡൻസിലെ കപ്പാസിറ്റി 67,000 മാണ്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ഒരു ഇന്നിങ്സിന്റെയും 130 റൺസിന്റെയും മിന്നുന്ന വിജയം നേടിയിരുന്നു..