Skip to content

വിരമിക്കലിനെ പറ്റി സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും നടക്കാനിരിക്കുന്ന പരമ്പരകൾ ഓസ്‌ട്രേലിയൻ മണ്ണിൽ ക്യാപ്റ്റനായുള്ള തന്റെ അവസാന പരമ്പരകൾ ആയിരിക്കുമെന്ന് ടിം പെയ്ൻ.

34 ക്കാരനായ ടിം പെയ്ൻ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിന് ഒരു വർഷത്തെ വിലക്ക് ലഭിച്ചതോടെയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്.

എന്നാൽ വിലക്കിന് ശേഷം തിരിച്ചെത്തി തകർപ്പൻ പ്രകടനം സ്റ്റീവ് സ്മിത്ത് പുറത്തെടുത്തതോടെ ഇപ്പോൾ ടിം പെയ്ന്റെ ക്യാപ്റ്റൻസിക്കെതിരെ ചോദ്യങ്ങളും ഉയർന്നുവരികയാണ്.

ഇത് തന്റെ അവസാന സമ്മർ ആയേക്കാമെന്നും എന്നാൽ പൂർണമായും ഉറപ്പുപറയാൻ സാധിക്കില്ലയെന്നും നിലവിൽ ക്യാപ്റ്റൻസി ഞാൻ ആസ്വദിക്കുന്നുണ്ടെന്നും ശാരീരികമായും മാനസികമായും സന്തോഷത്തിലാണെന്നും അതിനൊപ്പം റൺസ് നേടാനും നന്നായി കീപ്പ് ചെയ്യാനും സാധിച്ചാൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പെയ്ൻ പറഞ്ഞു.