CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി ഈ പതിനാറുക്കാരൻ അരങ്ങേറ്റം കുറിച്ചേക്കും

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി യുവഫാസ്റ്റ് ബൗളർ നസീം ഷാ അരങ്ങേറ്റം കുറിച്ചേക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയ എയ്ക്കെതിരെ പെർത്തിൽ നടന്ന പരിശീലന മത്സരത്തിൽ മികച്ച പ്രകടനമാണ് നസീം ഷാ കാഴ്ച്ചവെച്ചത്.

” വളരെ മികച്ച ബൗളിങ് ആക്ഷനാണ് അവന്റെത്. സാഹചര്യത്തിനനുസരിച്ച് ഏത് തരത്തിൽ പന്തെറിയണമെന്ന് അവനറിയാം. മികച്ച നിയന്ത്രണത്തോടെ പന്തെറിയാൻ അവനറിയാം. ഈ സീസണിൽ ഫസ്റ്റ് മത്സരങ്ങളിലും മികച്ച പ്രകടനമാണ് അവൻ കാഴ്ച്ചവെച്ചത്. ” പാകിസ്ഥാൻ പരിശീലകൻ മിസ്ബ ഉൾ ഹഖ് പറഞ്ഞു.

മൊഹമ്മദ് ആമിറും വഹാബ് റിയാസും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനെ തുടർന്ന് മുസാ ഖാനും ഷഹീൻ അഫ്രീദിയും ഉൾപ്പെടെയുള്ള യുവതാരങ്ങളെ പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇവർക്കൊപ്പം രണ്ട് വർഷത്തിന് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ ഇമ്രാൻ ഖാനും മൊഹമ്മദ് അബ്ബാസും ലെഗ് സ്പിന്നർ യാസിർ ഷായും അടങ്ങുന്നതാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ബൗളിങ് നിര.