Skip to content

തുടർച്ചയായി പറത്തിയത് നാല് സിക്സ് ; ടി10 ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ടി10 ലീഗിൽ കർണാടക ടസ്‌കേഴ്സിനെതിരെ ഡെക്കാൻ
ഗ്ലാഡിയേറ്റേഴ്സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഒരോവറിൽ തുടർച്ചയായി നാല് സിക്സ് ഉൾപ്പെടെ 22 പന്തിൽ പുറത്താകാതെ 45 റൺസ് നേടിയ പൊള്ളാർഡിന്റെ മികവിൽ കർണാടക ഉയർത്തിയ 111 റൺസിന്റെ വിജയലക്ഷ്യം 8.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ഡെക്കാൻ മറികടന്നു.

നേപ്പാൾ താരം സന്ദീപ് ലാമിചാനെ എറിഞ്ഞ ആറാം ഓവറിലെ ആദ്യ നാല് പന്തുകളിലാണ് പൊള്ളാർഡ് തുടർച്ചയായി സിക്സ് പറത്തിയത്. നാല് സിക്സിന് പുറമെ ഒരു ഫോറും ഡബിളുമടക്കം ഓവറിൽ 30 റൺസ് പൊള്ളാർഡ് അടിച്ചുകൂട്ടി.

ഏഴ് പന്തിൽ 27 റൺസ് അടിച്ചുകൂട്ടിയ ശ്രീലങ്കൻ താരം ബി രാജപക്ഷ പൊള്ളാർഡിന് മികച്ച പിന്തുണ നൽകി.