Skip to content

അഭിമാനനേട്ടം ; ടി20 റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ അഫ്ഘാൻ ബൗളർമാർ

ഐസിസി ടി20 ബൗളിങ് റാങ്കിങിൽ അഭിമാനനേട്ടവുമായി അഫ്ഘാനിസ്ഥാൻ. പുതുതായി പുറത്തുവിട്ട റാങ്കിങ്ങിൽ ക്യാപ്റ്റൻ റാഷിദ് ഖാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ വിൻഡീസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മുജീബ് റഹ്മാൻ മിച്ചൽ സാന്റ്നറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ഐസിസി റാങ്കിങിൽ രണ്ട് അഫ്ഘാൻ താരങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒരേസമയമെത്തുന്നത്.

ഓൾ റൗണ്ടർ റാങ്കിങ്ങിൽ അഫ്ഘാൻ സീനിയർ താരം മൊഹമ്മദ് നബിയാണ് സ്ഥാനത്ത്.

ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി.