Skip to content

ആറ് വർഷത്തിന് ശേഷം സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിൽ തിരിച്ചെത്തുന്നു

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിലേക്ക് തിരിച്ചെത്തുന്നു. സിഡ്‌നി സിക്സേഴ്സിന് വേണ്ടിയാകും 2019-20 എഡിഷനിൽ സ്മിത്ത് കളിക്കാനിറങ്ങുക. ഇതിനുമുൻപ് 26 മത്സരങ്ങളിൽ (ബി ബാഷ് ലീഗിൽ 20, ചാമ്പ്യൻസ് ട്രോഫിയിൽ 6) സിക്സേഴ്സിന് കളിച്ചിട്ടുള്ള സ്മിത്തിന്റെ ക്യാപ്റ്റൻസിയിലായിരുന്നു ആദ്യ സീസണിൽ സിഡ്‌നി സിക്സേഴ്സ് ബിഗ് ബാഷ് ലീഗ് കിരീടം നേടിയത്. 2014 ലാണ് സ്മിത്ത് അവസാനമായി ബിഗ് ബാഷ് ലീഗിൽ കളിച്ചത്.

എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ടോ മൂന്നോ മത്സരങ്ങളിലും ടീം യോഗ്യത നേടുകയാണെങ്കിൽ ഫൈനലുകളിലും മാത്രമേ സ്മിത്തിന് കളിക്കാൻ സാധിക്കൂ.

നേരത്തെ മൂന്ന് വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ടി20യിൽ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് ശ്രീലങ്കയ്ക്കെതിരെയും പാകിസ്ഥാനെതിരെയും നടന്ന പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

അടുത്ത ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയാണ് സ്റ്റീവ് സ്മിത്ത്.