Skip to content

ഉമേഷ് യാദവിന്റെ വെടിക്കെട്ട് ബാറ്റിങിന് പിന്നിലുള്ള കാരണം വ്യക്തമാക്കി മൊഹമ്മദ് ഷാമി

ബൗളറായുള്ള മികച്ച പ്രകടനത്തിന് പുറമെ വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 10 പന്തിൽ നിന്നും ഒരു ഫോറും മൂന്ന് സിക്സുമടക്കം 25 റൺസ് നേടിയ ഉമേഷ് യാദവ് സൗത്താഫ്രിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ 10 പന്തിൽ നിന്നും അഞ്ച് സിക്സ് ഉൾപ്പെടെ 31 റൺസ് നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അവസാനം നേരിട്ട 20 പന്തിൽ നിന്നും 56 റൺസാണ് ഉമേഷ് യാദവ് അടിച്ചുകൂട്ടിയത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തിന് പുറകെ ഉമേഷ് യാദവിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരം കൂടിയായ മൊഹമ്മദ് ഷാമി.

” അവന്റെ ശക്തി ഇന്ത്യയിലെ ബൗണ്ടറി കൾ ചെറുതായി തോന്നിക്കുന്നു. “നിനക്ക് ഇഷ്ട്ടമുള്ള രീതിയിൽ കളിച്ചോളൂ” അവന് സമ്പൂർണ സ്വാതന്ത്ര്യം ടീം നൽകിയിട്ടുണ്ട്. ഞങ്ങൾ ബാറ്റിങിനിറങ്ങുമ്പോൾ ഞങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല. നിങ്ങൾ ഒരു ബാറ്റ്സ്മാനാണെങ്കിൽ കൂടുതൽ നേരം ക്രീസിൽ പിടിച്ചുനിന്ന് ടീമിനായി റൺസ് നേടേണ്ടതുണ്ട്. എന്നാൽ അവന് (ഉമേഷ് യാദവ്) ക്രീസിൽ പിടിച്ചുനിൽക്കുകയോ പന്ത് ഡിഫൻഡ് ചെയ്യുകയോ വേണ്ട പന്ത് അടിച്ചകറ്റുക മാത്രമാണ് അവന്റെ ലക്ഷ്യം അതിനുള്ള സ്വാതന്ത്ര്യം അവന്. എന്താണോ ചെയ്യേണ്ടത് അതെല്ലാം അവന് ചെയ്യാം. അതിനുള്ള സ്വാതന്ത്ര്യം അവനുണ്ട് ” . ഷാമി പറഞ്ഞു.