Skip to content

തകർത്താടി എലിസ് പെറി, സിഡ്‌നി തണ്ടറിനെതിരെ സിക്സേഴ്സിന് മികച്ച സ്കോർ

വുമൺസ് ബിഗ് ബാഷ് ലീഗ് ആദ്യ മത്സരത്തിൽ സിഡ്‌നി തണ്ടറിനെതിരെ സിഡ്‌നി സിക്സേഴ്സിന് മികച്ച സ്കോർ. ക്യാപ്റ്റൻ എലിസ് പെറിയുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ സിക്സേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 192 റൺസ് നേടി. എലിസ് പെറി 48 പന്തിൽ 13 ഫോറും ഒരു സിക്സുമടക്കം 81 റൺസ് നേടിയ 32 പന്തിൽ 42 റൺസ് നേടിയ അലിസ ഹീലി, 16 പന്തിൽ 28 റൺസ് നേടിയ ആഷ് ഗാർഡ്നർ എന്നിവർ മികച്ച പിന്തുണ നൽകി.

സിഡ്‌നി തണ്ടറിന് വേണ്ടി പാകിസ്ഥാൻ താരം നിദ ധാർ രണ്ട് വിക്കറ്റും റിനെ ഫാറൽ ഒരു വിക്കറ്റും നേടി