Skip to content

നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഇപ്പോഴും നന്നായി കളിക്കുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ. അടുത്തിടെ നടന്ന ചടങ്ങിൽ ധോണി വിരമിക്കാൻ സമയമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ ഷെയ്ൻ വാട്സൻ.

ധോണിയുടെ കഴിവ് ഇപ്പോഴും കൈമോശം വന്നിട്ടില്ലയെന്നും റൺസിനായി ഓടാനും വിക്കറ്റ് കീപ്പിങിനുമുള്ള ശാരീരികക്ഷമത ധോണിക്കുണ്ടെന്നും എന്നാൽ വിരമിക്കണോയെന്ന തീരുമാനം ധോണി മാത്രം എടുക്കേണ്ടതാണെന്നും എന്നാൽ ധോണിയെടുക്കുന്നത് ശരിയായ തീരുമാനമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും വാട്സൻ പറഞ്ഞു.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പ്രശംസിച്ച വാട്സൻ ഇന്ത്യയ്ക്ക് സ്റ്റീവ് വോയുടെയും റിക്കി പോണ്ടിങിന്റെയും കാലത്തെ ഓസ്‌ട്രേലിയയെ പോലെ മേധാവിത്വം പുലർത്താൻ സാധിക്കുമെന്നും വ്യക്തമാക്കി.