Skip to content

ഡിവില്ലിയേഴ്സിന് പുറകെ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്

എ ബി ഡിവില്ലിയേഴ്സിന് പുറകെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്. ഈ സീസണിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് സ്റ്റെയ്ൻ കളിക്കുക. നേരത്തേ ഓഗസ്റ്റിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നുവെങ്കിലും ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്നും താരത്തെ ടീം മാനേജ്‌മെന്റ് തഴഞ്ഞിരുന്നു.
ഐ പി എല്ലിൽ ബാംഗ്ലൂരിന് വേണ്ടി കളിക്കവെ പരിക്കിന്റെ പിടിയിലായ സ്റ്റെയ്ന് ലോകകപ്പും നഷ്ട്ടമായിരുന്നു. പിന്നീട് ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന താരം നവംബറിൽ ആരംഭിക്കുന്ന എംസാൻസി സൂപ്പർ ലീഗിനായുള്ള തയ്യാറെടുപ്പിലാണ്.

ബ്രിസ്ബൻ ഹീറ്റിന് വേണ്ടിയാണ് ഈ സീസണിൽ സഹതാരം കൂടിയായിരുന്ന ഡിവില്ലിയേഴ്സ് കളിക്കുക. മറ്റൊരു സൗത്താഫ്രിക്കൻ താരം ക്രിസ് മോറിസ് ഈ സീസണിൽ സിഡ്‌നി തണ്ടറിന് വേണ്ടി കളിക്കും.