Skip to content

സെവാഗിനെക്കാൾ മികച്ചവൻ രോഹിത് ; ഷൊഹൈബ് അക്തർ

ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയ ഇന്ത്യൻ താരം രോഹിത് വാനോളം പുകഴ്ത്തി മുൻ പാക് ഷൊഹൈബ് അക്തർ . ബാറ്റിംഗ് ടെക്‌നിക്കിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിനെക്കാൾ മികച്ചവനാണ് രോഹിതെന്ന് അദ്ദേഹം പറഞ്ഞു .സൗത്ത് ആഫ്രിക്കയ്ക്കതിരായ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ നിരവധി റെക്കോർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത് . പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിലും കരിയറിലെ ബെസ്റ്റ് സ്ഥാനം ( 17 ) രോഹിത് സ്വന്തമാക്കി .

‘ ബാറ്റിംഗ് ടെക്‌നിക്കിൽ സെവാഗിനെക്കാൾ മികച്ചവനാണ് രോഹിത് . പാർക്കിലുടനീളം ഷോട്ടുകൾ അടിക്കാനുള്ള ഇച്ഛാശക്തിയും ആക്രമണാത്മക മനോഭാവവും മാത്രമാണ് സെവാഗിനുള്ളത് . മികച്ച ടൈമിംഗും വൈവിധ്യമാർന്ന ഷോട്ടുകളുമാണ് രോഹിതിന്റെ കഴിവ് . അദ്ദേഹം ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖാണെന്ന് എനിക്ക് തോന്നാറുണ്ട് . വ്യത്യസ്ത ഫോർമാറ്റുകൾക്കായി ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനാകാൻ ആഗ്രഹിച്ച താരമാണ് അദ്ദേഹം , അതിനാൽ ടെസ്റ്റുകളോടുള്ള പാഷൻ കുറവായിരുന്നു .