Skip to content

ഓസ്‌ട്രേലിയൻ ടി20 ടീമിൽ നിന്നും ക്രിസ് ലിന്നും സ്റ്റോയിനിസും പുറത്ത് ; സ്റ്റീവ് സ്മിത്തും വാർണറും തിരിച്ചെത്തി

പാകിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും നടക്കുന്ന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിൽ തിരിച്ചെത്തിയപ്പോൾ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്, വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിൻ, ഓപ്പണിങ് ബാറ്റ്സ്മാൻ ഡാർസി ഷോർട്ട്, നേഥൻ കോൾട്ടർ-നൈൽ, പീറ്റർ ഹാൻഡ്‌സ്കോബ്‌ എന്നിവർക്ക് ടീമിലിടം നേടാൻ സാധിച്ചില്ല.

ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഏഴ് ഇന്നിങ്സിൽ നിന്നും 87 റൺസ് നേടാൻ മാത്രമാണ് സ്റ്റോയിനിസിന് സാധിച്ചത്.

മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, കെയ്ൻ റിച്ചാർഡ്സൺ, ആൻഡ്രൂ ടൈ, ബില്ലി സ്റ്റാൻലേക്ക് എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ. ടീമിൽ തിരിച്ചെത്തിയ ആഷ്ടൺ അഗറും ആഡം സാംപയുമാണ് സ്പിന്നർമാർ

ഓസ്ട്രേലിയൻ ടീം ;

ആരോൺ ഫിഞ്ച് (c), ആഷ്ടൺ അഗർ, അലക്സ് കാരി (wk), പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്സ്വെൽ, ബെൻ മക്ഡെർമോട്ട്, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, ബില്ലി സ്റ്റാൻലേക്ക്, മിച്ചൽ സ്റ്റാർക്ക്, ആഷ്ടൺ ടർണർ, ആൻഡ്രൂ ടൈ, ഡേവിഡ് വാർണർ, ആദം സാംപ