Skip to content

ഷമിക്ക് റിവേഴ്സ് സ്വിങ്ങിന്റെ രാജാവാകാനാകും ; പ്രശംസയുമായി ഷൊഹൈബ് അക്തർ

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിക്ക് റിവേഴ്സ് സ്വിങ്ങിന്റെ രാജാവാകാനാകുമെന്ന് മുൻ പാക് താരം ഷൊഹൈബ് അക്തർ . തന്റെ യൂട്യൂബ് ചാനലിലാണ് അക്തർ പ്രശംസയുമായി രംഗത്തെത്തിയത് .അതേസമയം ഷമി തന്നോട് ലോകകപ്പ് മത്സരത്തിനിടെ ഫോൺ വഴി ഉപദേശം തേടിയിരുന്നുവെന്നും എന്നാൽ പാകിസ്ഥാൻ താരങ്ങൾ സഹായം അഭ്യർത്ഥിച്ചില്ലെന്നും അക്തർ വെളിപ്പെടുത്തി .

‘ലോകകപ്പിനിടെ നിരാശ കാരണം ഒരു ദിവസം എന്നെ വിളിച്ചിരുന്നു, ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിയാത്തതിൽ സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ഞാൻ അദ്ദേഹത്തോട് പറഞ്ഞു , ആത്മവിശ്വാസം കൈവിടരുത് ഫിറ്റ്നസ് നിലനിർത്തുക. ഹോം സീരീസ് വരുന്നു, നിങ്ങൾക്ക് നന്നായി ചെയ്യാൻ സാധിക്കും . ‘

ദുഖകരമെന്നു പറയട്ടെ, നമ്മുടെ പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർമാർ അവരുടെ ബോളിംഗ് എങ്ങനെ മെച്ചപ്പെടുത്താമെന്ന് എന്നോട് ഉപദേശം ചോദിച്ചിരുന്നില്ല , പക്ഷേ ഷമിയെപ്പോലുള്ള ഇന്ത്യൻ ബോളർമാർ അത് ചെയ്തിരുന്നു .

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടവും ഷമി സ്വന്തമാക്കിയിരുന്നു . സീരീസിലെ രണ്ടാം ടെസ്റ്റ് മത്സരം മറ്റന്നാൾ പൂനെയിൽ വെച്ച് തുടക്കമാകും .