Skip to content

‘ ധോണിയുടെ അടുത്ത് പോയി പഠിക്ക് ‘ ഓസ്‌ട്രേലിയൻ നായകനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം

ഡിആർഎസ് എടുക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്നിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരവും കമെന്ററുമായ ആകാശ് ചോപ്ര . ധോണിയുടെ അടുത്ത് ഡിആർ.എസ് എടുക്കുന്നത് പഠിക്കാൻ ചോപ്ര പെയ്നിനോട് ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു . ഈ ആഷസ് സീരീസിൽ 10 ഇന്നിങ്സിലായി ബോളിങ്ങിനിടെ 13 ഡിആർഎസുകളാണ് പെയ്ൻ ആവശ്യപ്പെട്ടത് , ഇതിൽ ഒരു തവണ മാത്രമാണ് വിജയിച്ചത് . പിന്നാലെയാണ് ആകാശ് ചോപ്രയുടെ ട്വീറ്റ് .

ആകാശ് ചോപ്രയുടെ ട്വീറ്റ് ഇങ്ങനെ : ധോണിക്ക് കോൾ ചെയ്യ് , വിദ്യാർത്ഥികളെ എടുക്കാൻ തയ്യാറാണോയെന്ന് അറിയൂ …