Skip to content

113 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ് തിരുത്തിയെഴുതി 2019 ആഷസ്

2019 ആഷസിൽ ഒരു വശത്ത് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ അവിശ്വസനീയ തിരിച്ചു വരവിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചപ്പോൾ മറുവശത്ത് ഒട്ടനേകം നാണക്കേടിന്റെ റെക്കോർഡുകളാണ് പിറന്നത് . ഒടുവിൽ 113 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ് തിരുത്തിയെഴുതി 2019 ആഷസ് . അഞ്ചോ അതിൽ കൂടുതലോ മത്സരങ്ങളുള്ള ടെസ്റ്റ് സീരീസിലെ ഏറ്റവും കുറഞ്ഞ ഓപ്പണിങ് കൂട്ടുകെട്ട് ആവേറേജെന്ന മോശം റെക്കോർഡാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ചേർന്ന് മാറ്റിക്കുറിച്ചത് .

12.55 ആണ് ഈ ആഷസിലെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിലെ ആവറേജ് . 1906 വർഷത്തെ ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്ക സീരീസിലെ 14.16 ആവറേജാണ് ഇതോടെ പഴങ്കഥയായത് . ഈ സീരീസിൽ വെറും 66 റൺസ് മാത്രമാണ് ഓപ്പണിങ് കൂട്ടുകെട്ടിൽ പിറന്നത് .

https://twitter.com/ICCNewsScore/status/1173189716600131585?s=19