Skip to content

ടി20 യിൽ ധവാന്റെ സ്ഥാനത്തിൽ ഉടൻ തീരുമാനമെടുക്കണം ; വിവിഎസ് ലക്ഷ്മൺ

ടി20 യിൽ ധവാന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് വേഗത്തിൽ തീരുമാനമെടുക്കണമെന്ന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ . വിരൽ പരിക്കിനെ തുടർന്ന് ലോകക്കപ്പിൽ നിന്ന് പുറത്തായ ധവാൻ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് തിരിച്ചെത്തിയത് . എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ധവാൻ സാധിച്ചിരുന്നില്ല .വിന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ 27 റണ്‍സും ഏകദിനത്തിൽ 39 റൺസുമാണ് ധവാന്‍ ആകെ നേടിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്ബരയില്‍ എല്ലാ കണ്ണുകളും ധവാനിലായിരിക്കുമെന്നും വേഗത്തില്‍ തന്നെ ധവാന്റെ കാര്യത്തിലൊരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും ലക്ഷ്മണ്‍ പറഞ്ഞു. അതേസമയം, കുറ്റനടികള്‍ക്കും രോഹിത്തിനൊത്ത് മികച്ച തുടക്കം നല്‍കാനും കഴിയുന്ന ഒരുപാട് താരങ്ങള്‍ പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.